വടക്കേ ഇന്ത്യൻ നഗരം എന്നുള്ള നിലയിൽ പ്രയാഗ്രാജിലേക്ക് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് പ്രത്യേകിച്ച് വസ്ത്രവിധാനങ്ങൾ തന്നെ. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നത് പറയുന്നവയാണ്
- മരുന്നുകൾ : കുംഭമേളയ്ക്ക് സമീപം കടകളും മാർക്കറ്റുകളും അധികം ലഭ്യമല്ല. ആയതിനാൽ മരുന്നുകൾ, അതുപോലെ അവശ്യസാധനങ്ങൾ വാങ്ങാൻ കഴിഞ്ഞെന്നു വരില്ല. അതിനാൽ തങ്ങളുടെ മരുന്നുകൾ യാത്രക്ക് മുമ്പ് തന്നെ കൈവശം വെക്കേണ്ടത് അത്യാവശ്യമാണ്
2. വസ്ത്രം : പ്രയാഗരാജ് എന്ന സ്ഥലം തണുപ്പ് കൂടിയ ശൈത്യ നഗരമാണ്. ജനുവരി ഫെബ്രുവരി മാസങ്ങളിൽ 10 ഡിഗ്രി അല്ലെങ്കിൽ 15 ഡിഗ്രി വരെ മാത്രമേ ചൂട് ഉണ്ടാവുകയുള്ളൂ .. ആയതുകൊണ്ട് ചൂട് നൽകുന്ന എല്ലാത്തരം വസ്ത്രങ്ങളും കൈവശം കരുതേണ്ടതാണ്.
3. ഭാഷ : ഹിന്ദി ഹൃദയ ഭൂമിയിലെ നഗരമായതിനാൽ ഇവിടെ 90% ജനങ്ങളും സംസാരിക്കുന്നത് ഹിന്ദി ആയിരിക്കും . ഹിന്ദു അറിയില്ലെങ്കിൽ , അറിയുന്ന ഏതെങ്കിലും ആളുടെ കൂടെ സഞ്ചരിക്കുന്നതായിരിക്കും ഉത്തമം.
4. ഭക്ഷണം : 80 മുതൽ 90% വരെ ജനങ്ങൾ സസ്യാഹാരം ആണ് ഇവിടെ കഴിക്കുന്നത്. ആയതിനാൽ മീനും മാംസവും ഇവിടെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. പൂർണ്ണമായും ഒരു വെജിറ്റേറിയൻ യാത്രയായി തയ്യാറെടുപ്പ് നടത്തുന്നത് നല്ലതാണ് .
തണുപ്പ് കൂടുതലായ പ്രദേശമായതിനാൽ ദാഹിക്കുന്നത് നമ്മൾ അറിയാറില്ല. ശരീരത്തിൽ ജലാംശം കുറയാൻ ഇത് ഇടയാക്കും. അതിനാൽ ഇടക്കിടക്ക് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ് ഒരു വെള്ളത്തിൻറെ കുപ്പി കൈവശം വയ്ക്കുന്നത് അനുചിതം ആയിരിക്കും