കുംഭ മേളം അനാദി കാലം മുതൽക്കു നടന്നു വരുന്ന ഒരു പ്രക്രിയയാണ് .
ശങ്കരാചാര്യർ ആണ് , ഇന്നത്തെ നിലയിൽ , കുംഭ മേളയെ ക്രോഡീകരിച്ചത് .. ആചാര്യ സ്വാമികളുടെ നിർദ്ദേശ പ്രകാരമാണ് , സന്യാസി വര്യന്മാർ , ടെന്റ് കെട്ടി , പൊതു ജനങ്ങളോട് സംവദിക്കാൻ തുടങ്ങിയത്..
പ്രയാഗ് രാജ് എന്നത് വെറും 1 .5 ലക്ഷം മാത്രം ആളുകൾ താമസിക്കുന്ന സ്ഥലമാണ്. ഇത് ഗംഗയുടെ തീരപ്രദേശം ആണ് .. ത്രിവേണി സംഗമം എന്നുള്ള സ്ഥലത്ത് മൂന്നു നദികൾ കൂടി ചേരുന്നു..
ഇവിടെ കിലോമീറ്റർ ഓളം നീളത്തിൽ ടെന്റുകൾ കെട്ടിയാണ് കുംഭമേള മഹോത്സവം അരങ്ങേറുന്നത്.
കുംഭ മേളയിലെ ഏറ്റവും പ്രാധാന്യം നിറഞ്ഞ പ്രവർത്തി, അവിടെ കൂടിയിരിക്കുന്ന ഋഷി വര്യന്മാരെ കാണുക , സംസാരിക്കുക, അവരുടെ ആത്മീയ ചൈതന്യത്തിന്റെ , അറിവിന്റെ അംശം അറിയുക എന്നതാണ്.
ഒരു ടെന്റിലും , അനുവാദമില്ലാതെ കടന്നു ചെല്ലരുത്. ഓരോ സന്യാസിയും പല താരം സാധനകൾ ചെയ്യുന്നവർ ആണ്… അവരുടെ സമ്മതത്തോടെ കയറി , അവരോടു സംസാരിക്കുക.. അവരുടെ ആശീർവാദം വാങ്ങുക..
ത്രിവേണി സംഗമത്തിൽ , സ്നാനം ചെയ്യാൻ , പലപ്പോഴും സാധിക്കില്ല… അതിനു സാധിച്ചില്ലെങ്കിലും, ഗംഗ തീരത്തു സ്നാനം ചെയ്യുക
കഴിയാവുന്നത്ര സന്യാസിവര്യന്മാരെ കണ്ടു ആശീർവാദം വാങ്ങുക ..
കുറഞ്ഞത് 5 കിലോമീറ്റര് എങ്കിലും നടക്കാൻ പറ്റുന്നവരായിരിക്കണം .. കാൽ നടയായി തന്നെ ഗംഗ തീരത്തേക്കും , ടെന്റുകളിലേക്കും പോകേണ്ടി വരും.. മറ്റു സൗകര്യങ്ങൾ ഉണ്ടാവില്ല ..
ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ കുറച്ചു ശ്രദ്ധിക്കേണ്ടതുണ്ട് .. ജനസഹസ്രം വരുന്നതിനാൽ , അന്തരീക്ഷം പൊടി നിറഞ്ഞതായിരിക്കും…ശ്വാസകോശ സംബന്ധമായി വിഷമമുള്ളവർ കുറച്ചു ശ്രദ്ധിക്കേണ്ടി വരും ..
കോടിക്കണക്കിനു ജനങ്ങൾ വരുന്ന സ്ഥലമാണ്… മാസ്ക് ധരിക്കുന്നതു , പറ്റുമെങ്കിൽ , ചെയ്യുക..
സജ്ജനങ്ങളുടെ ഒരു സമ്മേളനമാണ് ഓരോ കുംഭ മേളയും … അതിനാൽ , മറ്റുള്ളവർക്ക് ബുദ്ധി മുട്ട് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക … ശുചിത്വം പാലിക്കുക .
ഗംഗ ജലം അവിടെ നിന്ന് കൊണ്ട് വരാൻ സാധിക്കുന്നതാണ് .. അതിനുള്ള പാത്രങ്ങൾ കൊണ്ട് വന്നില്ലെങ്കിൽ അവിടെ വാങ്ങാൻ സാധിക്കും.