About Us
മഹാ കുംഭ മേള
ലോക സമസ്ത സുഖിനോ ഭവന്തു എന്ന് ഉദ്‌ഘോഷിച്ചു , പ്രാർത്ഥിച്ചു , പഠിപ്പിച്ച ഉത്ക്കൃഷ്ടമായ ഒരു സന്യാസ പരമ്പര… തനതു സംസ്കാരം അവകാശപ്പെടാൻ കഴിയുന്ന സജ്ജനങ്ങളുടെ ഒരു രാഷ്ട്രം … … അങ്ങിനെയുള്ള ആ സന്യാസി വര്യന്മാരുടെയും , ഈ സജ്ജനങ്ങളുടെയും , പ്രൗഢ ഗംഭീരമായ ഒരു ഒത്തു ചേരൽ … പഞ്ച ഭൂതങ്ങളും , സമയവു , ഋതുക്കളും , ഏറ്റവും പരിപൂർണമായി ചേരുന്ന അപൂർവമായ സമയത്തു , ജീവൽ നാഡിയായി , സഹസ്രാബ്ധങ്ങളായി , ഒഴുകുന്ന , മൂന്നു പുണ്ണ്യ നദികളുടെ , അപൂർവ സംഗമത്തിൽ, എല്ലാറ്റിനും ഊർജം കൊടുക്കുന്ന , ആദിത്യ ഭഗവാനെ , തൊഴുതു വരവേൽക്കാൻ , അവർ ഒത്തു ചേരുകയാണ് … ലോകത്തെ മുഴുവൻ സ്നേഹിക്കാൻ പഠിപ്പിച്ച , ആ ഗുരു പരമ്പരയെ , അറിയാൻ , അവരെ മനസ്സിലാക്കാനുള്ള ഒരു വേദി ..അതാണ് പ്രയാഗ് രാജിലെ , മഹാ കുംഭ മേള ..
ഭൗതികം , ആത്മീയം , ഭൂമിശാസ്ത്രപരം , പ്രപഞ്ചം , സമയം എന്ന് വേണ്ട , തങ്ങൾക്കു അറിയാവുന്ന എല്ലാ
തലങ്ങളിലേക്കും വ്യാപിച്ചു നിൽക്കുന്ന , ഒരു അപൂർവ സംഗമം …അതാണ് 144 കൊല്ലം കൂടുമ്പോൾ നടക്കുന്ന ഈ മഹത്തായ സംഗമ ഭൂമിയിലെ കുംഭം …
വിജ്ഞാനം അളവുകോലാക്കി , പഠിപ്പിച്ചു , ജീവിച്ചു കാണിച്ച , ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഏറ്റവും വലിയ മഹോത്സവം … അത് ലോകത്തിലെ ഏറ്റവും വലിയ , മനുഷ്യ സംഗമമായി മാറുമ്പോൾ , ഇവിടെ പിറക്കുന്നത് ഒരു മഹാത്ഭുതമാണ് .. സ്വയം അറിഞ്ഞു , അനുഭവിച്ചു മനസ്സിലാക്കേണ്ട , ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തം …
കുംഭ മേള എന്ന ഈ വെബ്‌സൈറ്റിയിലേക്കു എല്ലാവര്ക്കും സ്വാഗതം…